വാഴൂർ: ചെങ്കൽ ആശാനിലയം സ്പെഷൽ സ്കൂളും തൊടുപുഴ അൽ-അസർ ദന്തൽ കോളജും സംയുക്തമായി ഡെന്റൽ ക്യാമ്പ് നടത്തി. അൽ-അസർ ഡെന്റൽ കോളജിലെ ഡോ. പ്രിജിത, ഡോ. ആൽവിൻ ആന്റണി എന്നിവരുടെ നേതൃത്വത്തിൽ 17 അംഗ ടീമാണ് ക്യാമ്പിൽ പരിശോധനകൾ നടത്തിയത്.
ദന്തപരിശോധനയോടൊപ്പം ദന്തസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ബോധവത്കരണ ക്ലാസും നടത്തി. പങ്കെടുത്ത എല്ലാവർക്കും ഇലക്ട്രിക് ബ്രഷ് ഉൾപ്പെടെയുള്ള ദന്തസംരക്ഷണകിറ്റ് നൽകി. ആശാനിലയം സ്പെഷൽ സ്കൂൾ ഡയറക്ടർ ഫാ. റോയി മാത്യു വടക്കേൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. തോമസ് കണ്ടത്തിൽ, പ്രിൻസിപ്പൽ സിസ്റ്റർ മെർലിൻ സി. തോമസ്, കോ-ഓർഡിനേറ്റർ എം. ഷോളി എന്നിവർ നേതൃത്വം നൽകി.